Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Citizenship

ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന് വ്യാ​ജ രേ​ഖ; ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ ജോ​ലി​യി​ലു​ള്ള ബം​ഗ്ലാ​ദേ​ശു​കാ​ര​ന്‍ പി​ടി​യി​ൽ

ക​ണ്ണൂ​ർ: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ വ്യാ​ജ രേ​ഖ​ക​ളു​മാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ബം​ഗ്ലാ​ദേ​ശു​കാ​ര​ന്‍ പി​ടി​യി​ൽ. ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന് തെ​ളി​യി​ക്കു​ന്ന വ്യാ​ജ രേ​ഖ​ക​ളു​മാ​യാ​ണ് ഇ​യാ​ൾ അ​ക്കാ​ദ​മി​യി​ൽ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന​ത്. ഇ​യാ​ളു​ടെ പ​ക്ക​ലു​ള്ള വ്യാ​ജ ആ​ധാ​ർ കാ​ർ​ഡി​ൽ ബി​പ്ല​ബ് സോ​റ​ൻ (32) എ​ന്ന പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് പൊ​ലി​സി​ന്‍റെ പേ​രി​ലു​ള്ള വ്യാ​ജ പൊ​ലി​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​യാ​ൾ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

ഒ​രു വ​ർ​ഷ​മാ​യി നാ​വി​ക അ​ക്കാ​ദ​മി​യി​ലെ ലോ​ൺ​ട്രി വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​തി. എ​ന്നാ​ൽ ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യും ഫോ​ണി​ൽ നി​ന്ന് ബം​ഗ്ലാ​ദേ​ശ് പൗ​ര​ത്വ രേ​ഖ​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. പി​ന്നാ​ലെ പ​യ്യ​ന്നൂ​ർ പൊ​ലി​സി​ന് പ്ര​തി​യെ കൈ​മാ​റു​ക​യാ​യി​രു​ന്നു.

ര​ണ്ടു​ദി​വ​സം മു​ൻ​പ് ക​ണ്ണൂ​രി​ലെ സ്പാ​യി​ൽ​നി​ന്ന് അ​ഞ്ച് ബം​ഗ്ലാ​ദേ​ശി യു​വ​തി​ക​ളെ​യും പൊ​ലി​സ് പി​ടി​കൂ​ടി​യി​രു​ന്നു. വ്യാ​ജ ഇ​ന്ത്യ​ൻ രേ​ഖ​ക​ളു​മാ​യാ​ണ് ഇ​വ​രെ​യും പി​ടി​കൂ​ടി​യ​ത്. കൂ​ടു​ത​ൽ ബം​ഗ്ല​ദേ​ശി​ക​ൾ ത​ങ്ങ​ളു​ടെ പൗ​ര​ത്വം മ​റ​ച്ചു​വ​ച്ച് ജി​ല്ല​യി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഇ​വ​ർ പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up